പ്രയാണം
====== അറിയുന്നൂ അന്യയാണ്
ഞാനിന്നെനിക്കെന്ന്..
തുണയായ് നിഴലുകളെനി-
ക്കൊപ്പമെന്നതെന്‍ വ്യാമോഹം ..
തുണയായ് നിഴലുകളെനി-
ക്കൊപ്പമെന്നതെന്‍ വ്യാമോഹം ..
മിഴികളിന്‍ ദീപ്തിയെ
തമസ്സെന്നോ സ്വന്തമാക്കി..
എനിക്കിണയായൊരെന്‍ മന്ദഹാസം
വഴിമാറിയെന്‍ ചൊടികളില്‍
വിഷാദഛവി കലര്‍ന്നതെപ്പോള്‍ ...
തമസ്സെന്നോ സ്വന്തമാക്കി..
എനിക്കിണയായൊരെന്‍ മന്ദഹാസം
വഴിമാറിയെന്‍ ചൊടികളില്‍
വിഷാദഛവി കലര്‍ന്നതെപ്പോള്‍ ...
സാന്ത്വന സ്വരത്തിനായ് വെമ്പിയപ്പോഴും
കാതില്‍ വന്നണഞ്ഞത്
കാതില്‍ വന്നണഞ്ഞത്
മൌന മന്ത്രങ്ങള്‍ മാത്രം
ഒരു തലോടലിന് മൃദുലതയിലെല്ലാം
മറക്കാമെന്ന് നിനച്ചൊരെന്‍ കരാംഗുലികളെനിക്കപരി-
ചിതരായതെന്തിനു..
എന്നെയെന്നാണു ഞാനറിയാതെ
പോയത്..എന്നെയെന്നാണു ഞാനറിയാതെ
നിദ്രയകന്ന രാവുകളില്‍
സ്വപ്നങ്ങളെന്നോട് വിട ചൊല്ലുന്നു..
ദേഹം വിടാനാവാത്ത ദേഹിയായ്;
ചിരന്തനമാം ചിന്തകളെന്നില്‍ . ദേഹം വിടാനാവാത്ത ദേഹിയായ്;
ആത്മാര്‍ത്ഥതയില്ലാത്തൊ-
രാത്മാവിനെയോര്‍ത്ത്
മനസ്സ് വിതുമ്പുന്നു..
ജനിമൃതിക്കുള്ളിലെ നെടുവീര്പ്പിന്
മാറാപ്പുമായ് മോക്ഷം തേടി
പ്രയാണമാരംഭിക്കട്ടെ
ഞാനൊരു യതാത്മാവായ് .
==================
മനസ്സ് വിതുമ്പുന്നു..
ജനിമൃതിക്കുള്ളിലെ നെടുവീര്പ്പിന്
മാറാപ്പുമായ് മോക്ഷം തേടി
പ്രയാണമാരംഭിക്കട്ടെ
ഞാനൊരു യതാത്മാവായ് .
==================
kollam nannayittund.
ReplyDelete