Monday 23 January 2012

ചിത്രങ്ങള്‍ക്ക് കടപ്പാട്





ശാന്തമായ മനസ്സിനെ പ്രണയത്തെ ഉള്‍കൊള്ളാനാവൂ..അഥവാ പ്രണയിക്കാനാവൂ..പ്രക്ഷുബ്ധമായി കിടക്കുന്ന അലമാലകളിലോ ,ആര്‍ത്തലച്ച് പെയ്യാനോരുങ്ങുന്ന മഴമേഘങ്ങളിലോ, മരച്ചില്ലകളെ മുട്ടുകുത്തിക്കുന്ന കൊടുങ്കാറ്റിന്റെ ആരവത്തിലോ ,,മരുഭൂമിയുടെ രൂപവും ഭാവവും മാറ്റുന്ന മണല്‍ കാറ്റിന്റെ കാഠിന്യത്തിലോ നിനക്കതിനെ ദര്‍ശിക്കാനാവില്ല.നറും നിലാവില്‍ പൊഴിയുന്ന മഞ്ഞുകണം പോലെ നിഷ്കളങ്കവും,,..ഭൂമിയില്‍ പതിക്കാന്‍ വെമ്പുന്ന ഉദയാര്‍ക്ക കിരണങ്ങളെ പോലെ തെളിഞ്ഞതുമാണത്,,..ഇലച്ചാര്‍ത്തില്‍ നിന്നിറ്റ് വീഴുന്ന മഴത്തുള്ളി പോലെ ശുദ്ധവും;പുതിയ മണല്‍ത്തരികളെ തേടുന്ന സഞ്ചാരിയുടെ പാദങ്ങളെ പോലെ കരുത്തുറ്റതുമാണത്,...കടപ്പാടുകളുടെ ചക്രവ്യൂഹത്തില്‍ തളച്ചിടാനാവില്ല നിനക്കതിനെ....നിഴലിനെ പുണരുന്ന നിലാവ് പോലെ,
ഇരുട്ടിനെ ഭേദിക്കുന്ന വെട്ടം പോലെ ശാന്തമായ ചിന്തകള്‍ക്കൊപ്പം പ്രണയം ആത്മാവിനോട് ബന്ധിതമായിരിക്കുന്നു......

3 comments:

  1. ഇന്നില്ലാത്തതും ശാന്തമായ മനസ്സാണ്.

    ReplyDelete
  2. കലഹിക്കുന്നവര്‍ക്കിടയിലും അതി നിഗൂഡമായൊരു പ്രണയം തിളങ്ങുന്നുണ്ട്.

    ReplyDelete