അപക്വ ചിന്തകള്‍
===========
തകര്‍ത്ത് പെയ്തിരുന്ന വേനല്‍ മഴയിലാണ്
എന്നെ നീയാദ്യമായ് കണ്ടത്..
ആ മഴയപ്രതീക്ഷിതമായതിനാല്
അരളിചുവട്ടില് നനഞ്ഞ് ഞാന്‍
ശീതകാറ്റില്‍ വിറ പൂണ്ടയെന്
മിഴികളില്‍ കണ്ട കൂവള പൂക്കളിന്
നീലിമയെ പ്രണയാതുരമായ്
നീ താലോലിച്ചതെന്തിനെന്നറിഞ്ഞില്ല.
പിന്നെ ഒരു നിഴല്‍ പോലെയെന്നെ
പിന്തുടര്ന്നതുമെന്തിനെന്നറിഞ്ഞില്ല..
യൌവ്വനം വാകപൂക്കും വീഥിയില്‍
പൂത്തുലഞ്ഞു നില്‍ക്കെ;
എന്നിലെ ഞാനൊരു നവോഢയായ്
മാറിപ്പോയതുമറിഞ്ഞില്ല.
ചരല് പാതകളുടെ ചുവപ്പെന്നില്‍
ആശയുടെ തീനാളമായ് നൃത്തം വെക്കുന്നു..
സ്വപ്നങ്ങളില്‍ കാണുന്ന മുഖവും തേടി..
ഞാനിരുന്നാ കുള പടവുകളില്‍ ;
നറും നിലാവില്
ഗന്ധര്വനായാരോ വരുമെന്ന് നിനച്ച്..
കാലവര്‍ഷം താണ്ഡവമാടിയ നാളുകളില്‍
എന്റെ പ്രണയമുറ്റത്ത് പടുത്തുയര്‍ത്തിയ
കളിമണ്‍ കൊട്ടാരം തകര്‍ത്തെറിഞ്ഞ്
നീ മറഞ്ഞപ്പോള്‍
മനസ്സിനുരുള് പൊട്ടലില്‍
മണ്ണിനൊപ്പം ഒലിച്ച് പോയതെന്റെ
വ്യര്‍ത്ഥ സ്വപ്നങ്ങളായിരുന്നു..
യാമക്കിളിയുടെ തേങ്ങലോ ഈണമോ
തിരിച്ചറിയാതെപോയൊരെന്
നിദ്രവിഹീനങ്ങളാം രാവുകളില്‍
എല്ലാം മിഥ്യയെന്ന് സമാധാനിക്കാന്‍
എനിക്കാവുന്നില്ല എന്ന സത്യം
നെഞ്ചിലേറ്റി ഏകായായ് ഞാനീ തുരുത്തില് ..
എന്നെ നീയാദ്യമായ് കണ്ടത്..
ആ മഴയപ്രതീക്ഷിതമായതിനാല്
അരളിചുവട്ടില് നനഞ്ഞ് ഞാന്‍
ശീതകാറ്റില്‍ വിറ പൂണ്ടയെന്
മിഴികളില്‍ കണ്ട കൂവള പൂക്കളിന്
നീലിമയെ പ്രണയാതുരമായ്
നീ താലോലിച്ചതെന്തിനെന്നറിഞ്ഞില്ല.
പിന്നെ ഒരു നിഴല്‍ പോലെയെന്നെ
പിന്തുടര്ന്നതുമെന്തിനെന്നറിഞ്ഞില്ല..
യൌവ്വനം വാകപൂക്കും വീഥിയില്‍
പൂത്തുലഞ്ഞു നില്‍ക്കെ;
എന്നിലെ ഞാനൊരു നവോഢയായ്
മാറിപ്പോയതുമറിഞ്ഞില്ല.
ചരല് പാതകളുടെ ചുവപ്പെന്നില്‍
ആശയുടെ തീനാളമായ് നൃത്തം വെക്കുന്നു..
സ്വപ്നങ്ങളില്‍ കാണുന്ന മുഖവും തേടി..
ഞാനിരുന്നാ കുള പടവുകളില്‍ ;
നറും നിലാവില്
ഗന്ധര്വനായാരോ വരുമെന്ന് നിനച്ച്..
കാലവര്‍ഷം താണ്ഡവമാടിയ നാളുകളില്‍
എന്റെ പ്രണയമുറ്റത്ത് പടുത്തുയര്‍ത്തിയ
കളിമണ്‍ കൊട്ടാരം തകര്‍ത്തെറിഞ്ഞ്
നീ മറഞ്ഞപ്പോള്‍
മനസ്സിനുരുള് പൊട്ടലില്‍
മണ്ണിനൊപ്പം ഒലിച്ച് പോയതെന്റെ
വ്യര്‍ത്ഥ സ്വപ്നങ്ങളായിരുന്നു..
യാമക്കിളിയുടെ തേങ്ങലോ ഈണമോ
തിരിച്ചറിയാതെപോയൊരെന്
നിദ്രവിഹീനങ്ങളാം രാവുകളില്‍
എല്ലാം മിഥ്യയെന്ന് സമാധാനിക്കാന്‍
എനിക്കാവുന്നില്ല എന്ന സത്യം
നെഞ്ചിലേറ്റി ഏകായായ് ഞാനീ തുരുത്തില് ..
നിര്‍ത്താതെ പെയ്യുന്ന ചില മഴകളുണ്ട്.
ReplyDeleteഓര്‍മ്മ പോലെ ജീവിതമാകെ
അത് നനച്ചു കൊണ്ടേയിരിക്കും...
മഴക്ക് പറയാന്‍ ഒരു പാടുണ്ട് കൌതുകത്തിന്റെയും കഷ്ട്ടപാടിന്റെയും കഥകള്‍
ReplyDeleteപ്രണയത്തെ ജനിപ്പിച്ചു, അതില്‍ ജീവിപ്പിച്ചു ഒടുക്കം നഷ്ട സ്വപ്നങ്ങല്ല്ക് സാക്ഷിയാകുന്നതും അതെ മഴ തന്നെ..
ReplyDelete