തീരം തേടുന്ന മഴനൂലുകള്‍ :-
================
മഴ മുത്തമിട്ട ചില്ലു ജാലകത്തിനപ്പുറത്തെ
കിളിപ്പാട്ടിന്നീണം അലയടിച്ച
വീഥികളില്‍ രക്ത വര്‍ണമാം
വാക പൂക്കള്‍ ചിതറികിടക്കുന്നു.
പെയ്തൊഴിഞ്ഞ രാത്രി മഴയില്‍
നനഞ്ഞതെന്റെ ഹൃദയമോ
ഇലഞ്ഞി മരച്ചില്ലയോ..
സന്ധ്യയില്‍ നിന്നും രാത്രിയിലേക്ക്
ആവേശിക്കാന്‍ തിടുക്കപെട്ട മഴയില്‍
എനിക്കു നിന്നെ
നഷ്ടപെട്ടെന്ന നിനവെന്നില്‍
..
ശൂന്യമാം അംബരം എന്നിലെ
നിറം കെട്ട പ്രണയ സ്വപ്നങ്ങളായ്
ഉള് വലിഞ്ഞിരിക്കുന്നു.
ജീവിതത്തിന് അടിയൊഴുക്കില്‍
ഇല്ലാതായതെന്റെ ആത്മാവോ
ഹൃദയത്തില്‍ നിലച്ച
വേദനയുടെ ഒഴുക്കോ..
പ്രകാശവര്ഷങ്ങള്ക്കപ്പുറത്തെ
പുനര്‍ ജനിക്കായ്
കല്പാന്തരങ്ങളോളം
കാത്തിരിക്കാനാവുമോ..
ഓളങ്ങളിലുലയുന്ന ഓടങ്ങളെ തേടി
മറുകരയെത്താതെ വിതുമ്പുമ്പോഴും
മഴ നൂലുകള്‍ തോരണങ്ങളാക്കി
തൂങ്ങിയാടുമാത്മാക്കള്‍
നിവാപത്തിനായ് മൌന
തീരങ്ങള്‍ തേടുന്നു...
=========================================================================
ജാലകത്തിനു വെളിയില്‍ ഒരു മഴ.
ReplyDeleteഅകത്ത് ഓര്‍മ്മകള്‍ കൊണ്ട് മറ്റൊരു മഴ.
തെരുവില്‍ മറ്റൊന്ന്.
പല മഴകള്‍ ഒന്നിച്ചു പെയ്യുന്നു ഈ വരികളില്‍.
goood
ReplyDeleteകൊള്ളാം ...
ReplyDeleteമഴ അങ്ങനെയാണ്... ഇരുണ്ട മേഘങ്ങളുടെ വിങ്ങല്‍ ഏറ്റു വാങ്ങി പെയ്തൊഴിഞ്ഞു പോകും...