Monday, 17 October 2011

പുനരാവര്‍ത്തം


പുനരാവര്‍ത്തം:-
===========
വരണ്ടമണ്ണിലെങ്ങു നിന്നോ
പൊട്ടി വീണ ബീജത്തിനെ
കിളിര്‍പ്പിക്കും മഴതുള്ളികള്‍ക്കായ്
കാത്തിരിക്കും ഭൂമി

സംഗമത്തിന്‍ ഭൂമികക്കായ്
ചക്രവാളം തേടും
ചക്രവാക പക്ഷികള്‍
ദിശയറിയാതുഴലുന്നു..

മൂശയിലേക്കുരുകിയൊഴുകും
ലോഹക്കൂട്ടെന്ന പോലെ
ആത്മാവിലേക്കൊഴുകുന്നു
വേദനയുടെ കുമിളകള്‍ ...

അപരാഹ്നത്തിന്‍ ഉന്‍മത്ത നാളങ്ങള്‍
മരച്ചില്ലകളില്‍ നൃത്തം വെക്കുമ്പോഴും
കാറ്റിന്റെ സീല്‍ക്കാരത്തില്‍
സഞ്ചാര സരണികളില്‍
വ്യതിചലിച്ചും നിഴലുകള്‍ ..

ഉദാസീനങ്ങളാം രാവുകളെ
ചിന്തനീയങ്ങളാക്കും
ചീവീടുകളിന്‍ മര്‍മരം പോലെ
പുനരാവര്‍ത്തത്തിനായ്
വ്രതമെടുക്കും ദേഹികള്‍
വിസ്മൃതിയില്‍ മറഞ്ഞയെന്‍
ഗതകാല സ്മരണകള്‍ ..

2 comments:

  1. സംഗമത്തിന്‍ ഭൂമികക്കായ്
    ചക്രവാളം തേടും
    ചക്രവാക പക്ഷികള്‍
    ദിശയറിയാതുഴലുന്നു...???

    ReplyDelete
  2. ലഭ്യമായ ഒന്നില്‍ ആസ്വാദനം കണ്ടെത്താന്‍ സാധിക്കണം. സാധിക്കട്ടെ..!!
    ഇന്നലെകളിലെ നനുത്ത ഓര്‍മ്മകള്‍ ഇന്നുകളില്‍ ഊര്‍ജ്ജമായി പരിവര്‍ത്തിപ്പിക്കാന്‍ ആകുകില്‍ മേല്‍ചൊന്നതത്രയും സമീപസ്ഥം.

    ReplyDelete