Thursday 13 October 2011

സത്യവും മിഥ്യയും

കാറ്റിന്റെ മര്‍മരത്തില്‍ മണലുകള്‍
സഞ്ചരിക്കും പോലെ മിഥ്യയില്‍ നിന്നും 
സത്യത്തിലേക്കൊരു കുതിച്ചു ചാട്ടം ;

ശൂന്യതയില്‍ വര്‍ണങ്ങള്‍ 
നീര്‍മുത്തുകളായ് പെയ്യുമ്പോഴും  
നാളം വിഴുങ്ങിയ പട്ടടയില്‍  പ്രണയം
ദര്‍ശിക്കാമെന്നത് നിന്‍ വ്യാമോഹം.. 

കനത്ത രാത്രികള്‍ക്കും
വിളറിയ പകലുകള്‍ക്കു-
മിടയില്‍ കല്പാന്തത്തിന്‍ ദൂരം..
കൂടിച്ചേരല്‍ അസാദ്ധ്യമായ്
സമാന്തരങ്ങളായ് നീളും പാളങ്ങളെ പോലെ
നിന്റേയും എന്റേയും ചിന്തകള്‍
കാറ്റിനോടലിഞ്ഞ പരാഗമായ് അലയുന്നു..


ഉണര്‍വിന്റെ പുലരിയേക്കാള്‍ 
വിരഹത്തിന്‍ സായന്തനമെനിക്ക് പ്രിയം 
പ്രണയത്തിന്‍ ഹോമാഗ്നിയില്‍ 
ഹവിസ്സ് എന്ന പോലെ 
നീയെന്ന മിഥ്യയില്‍ 
ഞാനെന്ന സത്യമില്ലാതാവുന്നു.


4 comments:

  1. നല്ല വരികള്‍ എഴുത്ത് തുടരൂ ആശംസകള്‍

    ReplyDelete
  2. കവിത ഇഷ്ടായി ..
    ഭാവുകങ്ങള്‍

    ReplyDelete
  3. വരികള്‍ക്ക് എന്തോ ഒരു ഭംഗി ഉണ്ട് അല്ലെ
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  4. നിന്റെ പ്രിയ നിറം
    വെളുപ്പ്‌
    ഞാനാകട്ടെ, ഇരുട്ടില്‍
    ഒരു കരുമന്‍.
    നിനക്കിഷ്ടം വാചാലത,
    എനിക്ക് വായന.
    എന്താകിലും,
    നമ്മുടെ സ്നേഹത്തിന്
    നിറവും മണവും
    അര്‍ത്ഥവും ഭാഷയും
    ശ്രുതിയും താളവുമൊന്ന്.

    ReplyDelete