Tuesday 29 November 2011

(ചിത്രങ്ങള്‍ക്ക് കടപ്പാട് എന്റെ മിത്രത്തിനു)

ഇനി നിനക്ക് നിന്റെ വഴി എനിക്കെന്റെ വഴിയെന്നു പറഞ്ഞ് പിരിയണമെന്ന മോഹം നിനക്കായിരുന്നു..മരച്ചില്ലകളെ ഇരുള്‍ മൂടുമ്പോള്‍ എന്നെ മടുപ്പിച്ചിരുന്ന ഏകാന്തതക്കറുതി വരുത്താന്‍ നിന്റെ കുറുകല്‍ മാത്രമല്ലേയുള്ളൂ എനിക്കൊപ്പം ഉണ്ടായിരുന്നത് എന്ന സാമാന്യ ബോധം നീ മറന്നതെന്തേ ..കാട്ടിലും മേട്ടിലും നാട്ടിലും പരതിയലഞ്ഞ് ഞാന്‍ കൊണ്ട് വന്നിരുന്ന ചുള്ളിക്കമ്പുകളെ മനോഹരമായൊരു അത്താണിയാക്കിയത് നീയല്ലെ..എന്റെ മോഹങ്ങള്‍ക്കടയിരിക്കാന്‍ എനിക്കൊപ്പം നീയുണ്ടെന്ന വ്യര്‍ത്ഥ ചിന്ത കനം വെക്കുമ്പോഴാണു നീയെന്നില്‍ നിന്നകലാന്‍ ശ്രമിക്കുന്നുവെന്നറിയുന്നത്..ശ്യാമംബരത്തിലെ ശോണവര്‍ണ്ണം ഇരുളിലേക്കലിയാന്‍ തുടിച്ച നേരത്ത് നിന്റെ കണ്ണില്‍ ഞാനറിയാത്തൊരു പ്രതികാര ജ്വാലയാളുന്നത് കണ്ടു..പറന്നകലാന്‍ തയ്യാറായ നിന്നെ തടുക്കാനെനിക്കാവില്ല..എനിക്കെന്റെ മോഹക്കുഞ്ഞുങ്ങളെ വിരിയിക്കണം . ഇലകളില്ലാത്ത ഈ പാഴ്മരം മാത്രമെനിക്കൊപ്പം ....

4 comments:

  1. പുകയുന്ന ഈ നുറുങ്ങുകളല്ല, കത്തുന്ന കൊള്ളികളാണ് വേണ്ടത്.

    ReplyDelete
  2. ചിത്രവും വരികളും നന്നായി.
    നല്ലൊരു ഗദ്യ കവിത.

    ReplyDelete
  3. എപ്പോഴും എല്ലാം പഴിചാരലിലോ ചെയ്യുന്നതിനെ ന്യായീകരിക്കാനുള്ള ന്യായം കണ്ടെത്തുന്നതിലോ ചെന്നവസാനിക്കും.

    ReplyDelete
  4. ആ സ്നേഹത്തിന്റെ ചൂടില്‍ ,
    അടയിരുന്നാണ് എന്നില്‍ ,
    ഒരായിരം സ്വപ്‌നങ്ങള്‍ വിരിഞ്ഞത് ...

    അതേ വാക്കുകളുടെ മറവിലാണ്,
    എന്റെ നൊമ്പരങ്ങള്‍,
    ഞാന്‍ കുഴിച്ചു മൂടിയത് ...

    ReplyDelete