Monday 23 January 2012





കാലചക്രമുരുളുകയാണ്...ഇടര്‍ച്ചകളില്ലാതെ..പതര്‍ച്ചകളില്ലാതെ..യുഗങ്ങളുടെ ഒരു തുടര്‍ച്ചയെന്നോണം .....ചരിത്രമെന്ന ഛത്രത്തിന്റെ ഛായയില്‍ തത്വങ്ങളും സിദ്ധാന്തങ്ങളും മയങ്ങുന്നു.കടലിനും കരക്കുമിടയിലെ ദുര്‍ബലമായ കടല്‍പ്പാലം സഞ്ചാരികളുടെ പാദപതനവും കാത്ത് കാലത്തിനു നേരെ ഒരു നോക്കു കുത്തിയെ പോലെ...ഇരുളിലേക്കലിയാന്‍ കൊതിക്കുന്ന പ്രകൃതി.വെളിച്ചത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്ന രാത്രി..ദുഃഖത്തിനു പിറകെ സുഖവും സന്തോഷത്തിനൊപ്പം സന്താപവും ..ജീവിതം ഒരു നാണയമാണെങ്കില്‍ അതിനിരുവശങ്ങള്‍ ഈ സുഖദുഃഖങ്ങളാല്‍ ആലേഖനം ചെയ്തിരിക്കുന്നു..ജനി മൃതിക്കുള്ളിലെ അനുഭവങ്ങളായ് മനുഷ്യനതിനെ തിരിച്ചറിയും .ബൌദ്ധികവും മൌലികവുമായ ജീവിത ദര്‍ശനങ്ങളെ ധ്യാനമെന്ന നെരിപ്പോടിലിട്ട് ഊതിക്കാച്ചിയെടുക്കുമ്പോള്‍ തെളിഞ്ഞതും സംശുദ്ധവുമായ കര്‍മ്മ പാതകളിലൂടെ മനുഷ്യന്‍ പരാശക്തിയെന്ന പരമാര്‍ത്ഥത്തില്‍ എത്തിച്ചേരുന്നു ..

1 comment:

  1. നന്ദി കൂട്ടുകാരി .............ഈ 'മനസ്സിന്റെ ജാലകം ' ഞങ്ങള്‍ക്കായി തുറന്നു തന്നതിന്ന്...................... കിളിവാതിലില്‍ കൂടി താങ്കള്‍ കാണുന്നതെന്തും എഴുതൂ ............എന്റെ ആശംസകള്‍

    ReplyDelete